ഏറെ കാത്തിരിപ്പിനൊടുവിൽ വാട്സാപ്പിൽ വിഡിയോ കോൾ ചെയ്യാനുള്ള സൗകര്യം എത്തിയിരിക്കുകയാണ്. എന്നാൽ ഇതു ഉപയോഗിക്കും മുൻപ് ചെറിയൊരു ജാഗ്രത പുലർത്തണം. ഇല്ലെങ്കിൽ മാൽവെയറിന്റെ കറുത്ത കരങ്ങൾ നിങ്ങളെ പിടികൂടിയേക്കാം.
വിഡിയോ കോൾ വേണമോ എന്ന ചോദ്യവുമായി എത്തുന്ന ലിങ്കാണ് വില്ലനാകുന്നത്. ഒരു കാരണവശാലും ഇതിൽ ക്ളിക്ക് ചെയ്യരുത്. ക്ളിക്ക് ചെയ്താൽ ശൂന്യമായ ഒരു ബ്രൗസിങ് പേജിലേക്കായിരിക്കും പോകുക. ഇതോടെ മൊബൈൽ ഫോണിൽ വൈറസ് ബാധിച്ചിരിക്കും.
https://www.whatsapp.com/
എന്ന ലിങ്ക് ആണെങ്കിൽ മാത്രമേ ലിങ്ക് തുറക്കാവൂ. വാട്ട്സ്ആപ്പ് വീഡിയോ ഫീച്ചര് ലിങ്കായി കിട്ടില്ലെന്നും ഓർക്കുക. കിട്ടിയാൽത്തന്നെ ഷെയർ ചെയ്യരുത്.


0 comments